ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വാക്‌സിന്‍ നല്‍കാമെന്ന് യു.എസിന്റെ ഉറപ്പ്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യുഎസിന്റെ ആഗോള വാക്സിന്‍ പങ്കുവെയ്ക്കല്‍ നയത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കും വാക്സിന്‍ കൈമാറുമെന്ന് കമല ഹാരിസ് ഉറപ്പ് നല്‍കിയതായി പ്രധാനമന്ത്രി ട്വിറ്ററില്‍ അറിയിച്ചു. ഫോണിലായിരുന്നു ഇരുവരും ചര്‍ച്ച നടത്തിയത്.
കൊറോണയെ പ്രതിരോധിക്കുന്നതില്‍ യു.എസ് സര്‍ക്കാരില്‍ നിന്നും വ്യവസായികളില്‍ നിന്നും യുഎസിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ലഭിച്ച പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുളള വാക്സിന്‍ സഹകരണ പദ്ധതി കൂടുതല്‍ ശക്തമാക്കുന്നതും ചര്‍ച്ചയില്‍ ഇടംപിടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് മേഖലയടക്കം യുഎസും ഇന്ത്യയും തമ്മിലുള്ള ആരോഗ്യ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ആഗോള ആരോഗ്യസ്ഥിതി സാധാരണ നിലയിലായാല്‍ ഉടന്‍ കമലാ ഹാരിസിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments