തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം. വിമാനത്താവളം 10 മണി മുതൽ അടച്ചിടാനാണ് നിലവിൽ തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കും. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാനുള്ള നിയന്ത്രണവും തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ബുറെവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുൻകരുതൽ നടപടികൾ തുടരുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഇന്ന് പറഞ്ഞിരുന്നു. നാളെ പുലർച്ചെ വരെയുള്ള സമയം നിർണ്ണായകമാണ്. മാറ്റിപ്പാർപ്പിച്ചവർ അതാത് ഇടങ്ങളിൽ തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.അതിതീവ്ര ന്യൂനമർദ്ദം ന്യൂനമർദ്ദമായി മാറുകയും കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ യെല്ലോ അലർട്ടായി മാറുകയും ചെയ്ത സാഹചര്യത്തിലും മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്.
Post Your Comments