ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററാണ് അതിതീവ്ര ന്യൂനമർദത്തിന്‍റെ വേഗത. തമിഴ്‍നാട്ടിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ദുർബലമായിട്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. ഇതോടെ സംസ്ഥാനത്ത് ബുറേവി ആശങ്ക ഒഴിയുകയാണ്.
പക്ഷേ, മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിന് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം തുടരുന്നുണ്ട്. അഞ്ച് ജില്ലകളിലെ റെഡ് അലർട്ട് പിന്‍വലിച്ചു.
Post Your Comments