
വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ. സഖ്യത്തിനായി നേരത്തെ വാദിച്ച എം എം ഹസ്സൻ നിലപാട് തിരുത്തി. സഖ്യം ഉണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ഹസ്സൻ്റെ നിലപാട്. സഖ്യമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു.
വെൽഫെയർ പാർട്ടിയുമായും യുഡിഎഫിന് പുറത്ത് ആരുമായും സഖ്യമില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും ആവർത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും താരിഖ് അൻവർ അവകാശപ്പെടുകയും ചെയ്തു.
Post Your Comments