Latest NewsKeralaIndia

ലോക ഭിന്നശേഷി ദിനത്തില്‍ ഉണ്ണി മാക്സിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

വീല്‍ച്ചെയറില്‍ ജീവിക്കുന്നവരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ 'തണല്‍' എന്ന സംഘടനയുടെ സെക്രട്ടറിയാണ് ഉണ്ണി മാക്സ്. രമേശ് ചെന്നിത്തലയുടെ പോസ്റ്റ് കാണാം:

ലോക ഭിന്നശേഷി ദിനത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്ന ‘തണല്‍’ സെക്രട്ടറി ഉണ്ണി മാക്സിന് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തല ആശംസകള്‍ നേര്‍ന്നത്. റോഡ് അപകടത്തെ തുടര്‍ന്ന് ഇരുപത്തിരണ്ടാമത്തെ വയസില്‍ വീല്‍ ചെയറില്‍ ജീവിതം തുടങ്ങിയ ആളാണ് ഉണ്ണി മാക്സ്. വീല്‍ച്ചെയറില്‍ ജീവിക്കുന്നവരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘തണല്‍’ എന്ന സംഘടനയുടെ സെക്രട്ടറിയാണ് ഉണ്ണി മാക്സ്. രമേശ് ചെന്നിത്തലയുടെ പോസ്റ്റ് കാണാം:

റോഡപകടത്തെ തുടർന്ന് 22 മത്തെ വയസിൽ വീൽചെയറിൽ ജീവിതം തുടങ്ങിയ ആളാണ്‌ ഉണ്ണി മാക്സ്. തളരാത്ത ആത്മവിശ്വാസവുമായി ചക്രകസേരയിൽ ഇരുന്നു കമ്പ്യൂട്ടറിൽ ഡിസൈനുകൾ തയാറാക്കി ജീവിതത്തിനു പുതിയ താളം കണ്ടെത്തി തുടങ്ങി. ഇതിനിടയിൽ യാഹൂ മെസെഞ്ചറിൽ പരിചയപ്പെട്ട എഴുത്തുകാരി ശ്രീപാർവതി ഉണ്ണിയുടെ ജീവിതസഖിയായി.

ഗിയറും ക്ലച്ചും ബ്രേക്കും കൈ കൊണ്ടു നിയന്ത്രിക്കാവുന്ന കാറിൽ ഇവർ സഞ്ചാരം തുടരുന്നു. വീൽച്ചെയറിൽ ജീവിക്കുന്നവരുടെ ഓൺലൈൻ കൂട്ടായ്മ തണൽ എന്ന ഒത്തുചേരലിനും ഉണ്ണി മുൻകൈയെടുത്തു.
തണൽ- ഫ്രീഡം ഓഫ് വീൽസ്’ എന്ന പേരിൽ ഒരു മ്യൂസിക് ട്രൂപ്പും പ്രവർത്തിക്കുന്നു.

ഭിന്നശേഷിക്കാർക്കു സോപ്പ്, മെഴുകുതിരി, ഫിനോയിൽ, കുട, മാല, കമ്മൽ തുടങ്ങി വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ഉണ്ണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ പരിശീലനം നൽകുന്നു. പരസ്പരം താങ്ങായും തണലായും ജീവിക്കുന്ന ഉണ്ണിയും ശ്രീപാർവ്വതിയും ഇന്ന് എന്റെ അടുത്ത സുഹൃത്തുക്കളാണ്.ശ്രീപാർവ്വതിയുടെ മിക്കനോവലുകളും വായിച്ച ശേഷം നേരിട്ട് വിളിച്ചു അഭിപ്രായം അറിയിക്കാറുണ്ട്.

ഇന്ന് മറ്റൊരു സന്തോഷം കൂടിയുണ്ട്. ഉണ്ണിയുടെ പിറന്നാൾ ദിനമാണ്. ഫോൺ വിളിച്ചു ഉണ്ണിയ്ക്ക് ജന്മദിനാശംസകൾ നേർന്നു.
ലോക ഭിന്നശേഷി ദിനമാണിന്ന്. പൊരുതി ജീവിക്കുന്ന എല്ലാ ഭിന്നശേഷിക്കാരോടും ഒപ്പം നമുക്ക് നിൽക്കാം. സഹതാപമല്ല സമഭാവമാണ് അവർക്ക് നൽകേണ്ടത്
#disabilityawareness #WorldDisabilityDay

shortlink

Related Articles

Post Your Comments

Related Articles


Back to top button