Latest NewsKeralaIndiaNews

ഇന്ത്യൻ കമ്മ്യൂണിസത്തിന് 100 വയസ് – അഥവാ വഞ്ചനയുടെ നൂറ് വർഷം, ചരിത്ര വിഢിത്തം !

ഹിമാലയൻ മണ്ടത്തരങ്ങളുടെ 100 വർഷം...

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം നടന്നിട്ട് 100 വർഷമായിരിക്കുന്നു. 1920 മുതൽ 2020 വരെയുള്ള ഇന്ത്യൻ കമ്മ്യൂണിസത്തിന്‍റെ ഇരട്ടത്താപ്പ് ചരിത്രം തുറന്നു കാണിക്കുന്ന വീഡിയോ പരമ്പരയുമായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും പ്രശസ്ത ടി വി സംവാദകനുമായ സന്ദീപ് വാചസ്പതി രംഗത്ത്. ചരിത്രഭൂമി എന്ന യൂട്യൂബ് ചാനലിലാണ് ഇന്ത്യൻ കമ്മ്യൂണിസത്തിന്‍റെ നൂറു വർഷത്തെ ചരിത്രം വാചസ്പതി അനാവരണം ചെയ്യുന്നത്.

രൂപീകരണം മുതൽ തന്നെ ഇന്ത്യൻ സാഹചര്യങ്ങളുമായി ഒത്തു പോകാത്ത രൂപത്തിൽ ദേശീയതയുടെ എതിർ ചേരിയിലായിരുന്നു കമ്മ്യൂണിസ്റ്റ് രീതികൾ. നൂറാം വർഷത്തിലും ഈ രീതിക്ക് മാറ്റമില്ലെന്നാണ് സന്ദീപിന്‍റെ വാദം. കമ്മ്യൂണിസ്റ്റ് പ്രസ്താനത്തിന്റെ വഞ്ചനകളും ഇരട്ടത്താപ്പുകളും എണ്ണിയാലൊതുങ്ങില്ല. സന്ദീപിന്റെ വാക്കുകൾ ഇങ്ങനെ:

വഞ്ചനയുടെ 100 വർഷങ്ങൾ. ചരിത്രപരമായ വിഢിത്തം, ഇത്തരമൊരു പ്രയോഗം സമീപകാലത്ത് ഇന്ത്യയിൽ ചർച്ചയാക്കിയത് പശ്ചിമ ബംഗാളിന്റെ മുൻമുഖ്യമന്ത്രിയും സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് ജ്യോതി ബസുവാണ്. മൂന്നാം മുന്നണി വച്ചു നീട്ടിയ പ്രധാനമന്ത്രി പദം സി പി ഐ എം നിരസിച്ചപ്പോഴായിരുന്നു ജ്യോതി ബസു ഇങ്ങനെ പ്രതികരിച്ചത്.

എന്നാൽ, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ ഇത്തരത്തിലുള്ള വിഢിത്തങ്ങളുടെ, ഹിമാലയൻ മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്ര തന്നെ നമുക്ക് കാണാൻ സാധിക്കും. 1920ലെ രൂപീകരണം മുതൽ 2020 വരെയുള്ള 100 വർഷത്തെ ഇന്ത്യൻ കമ്മ്യൂണിസം എന്നത് ഹിമാലയൻ മണ്ടത്തരങ്ങളുടെയും വഞ്ചനയുടെയും ഒരു പരമ്പരയാണ്.

communistഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് രൂപം കൊണ്ടു എന്ന കാര്യത്തിൽ പോലും ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ യോജിപ്പില്ല. സ്വന്തം പാർട്ടിയുടെ രൂപീകരണത്തെ പറ്റി പോലും അഭിപ്രായ ഐക്യമില്ലാത്തവർ മറ്റൊരു രീതിയിൽ പറഞ്ഞാൽ ജനനത്തിൽ തന്നെ ദുരൂഹതയുള്ളവരാണ്. ഇങ്ങനെയൊക്കെയേ ഇന്ത്യൻ കമ്മ്യൂണിസത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ വിശേഷിപ്പിക്കാനാവൂ.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തുടങ്ങിയത് പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ താഷ്കൻഡിലാണ്. കമ്മ്യൂണിസം ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുകൂലമല്ലെന്ന് രൂപീകരണം കൊണ്ട് തന്നെ അവർ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാകാം ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർക്ക് അവരുടെ പിതാക്കന്മാരെ വെളിപ്പെടുത്താൻ ഒരു മടിയുള്ളത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിതൃത്വം അവകാശപ്പെടാവുന്നത് ആർക്കൊക്കെയാണ്?.

shortlink

Related Articles

Post Your Comments

Related Articles


Back to top button