KeralaLatest NewsNews

ബിജെപിക്ക് വിജയ പ്രതീക്ഷയുള്ള വാർഡുകളിൽ താമരയ്‌ക്ക് തൊട്ടടുത്ത് റോസാപ്പൂവ് ചിഹ്നവുമായി അപരന്മാർ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള പടയൊരുക്കത്തിലാണ് മൂന്ന് മുന്നണികളും. മിക്ക സ്ഥാനാർത്ഥികളും നാലാം റൗണ്ട് പ്രചാരണത്തിലാണ്. ഓരോ വാർഡിലെയും സമുദായബലം, സംഘടനാ ബലം എന്നിവ മാത്രമല്ല, റിബലുകളുടെ ശക്തിയും അപരന്മാർ കൊണ്ടുപോകുന്ന വോട്ടുകളുമെല്ലാം നിർണായകമാകും.

പ്രാദേശികമായി സമുദായ സംഘടനാ നേതാക്കളെയും ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളെയും ഒപ്പം നിറുത്താൻ പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ സ്ഥാനാർത്ഥികൾ ശ്രമിച്ചിരുന്നു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ പിന്തുണകൂടി ഉറപ്പാക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. രാത്രി പത്തു കഴിഞ്ഞും പല സ്ഥാനാർത്ഥികളും പ്രചാരണത്തിലാണ്.

പലയിടത്തും റിബൽ സ്ഥാനാർത്ഥികൾ എൽ.ഡി.എഫിനും യു.ഡി.എഫിനും തലവേദനയാകുമ്പോൾ  അപരന്മാർ ഏറ്റവും കൂടുതൽ തലവേദനയാകുന്നത് ബിജെപിക്കാണ്. 12 വാ‌ർഡുകളിൽ അപര സ്ഥാനാർത്ഥികൾക്ക് തിര‌ഞ്ഞെടുപ്പ് കമ്മിഷൻ റോസാപ്പൂവ് ചിഹ്നം അനുവദിച്ചതോടെ തലവേദന ഇരട്ടിയായിരിക്കുകയാണ്. കഴിഞ്ഞ തവണ ജയിച്ചതും ജയപ്രതീക്ഷയുള്ളതുമായ വാർഡുകളിലാണ് അപരന്മാർക്ക് റോസാപ്പൂവ് ചിഹ്നമുള്ളത്. താമരയ്‌ക്ക് തൊട്ടടുത്ത് റോസാപ്പൂവ് ചിഹ്നം വരുമ്പോൾ പേരിലും ചിഹ്നത്തിലും സാമ്യം ഉണ്ടാകും. സ്വാഭാവികമായും വോട്ട് മാറിപ്പോവുകയും തൊട്ടടുത്ത എതിരാളിക്ക് അത് ഗുണമാവുകയും ചെയ്യുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button