Latest NewsCricketNewsSports

ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി; ആരാധകർ കാത്തിരിപ്പിൽ

ഐ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നു. യുഎഇയില്‍ സമാപിച്ച പതിമൂന്നാം എഡിഷന്‍ ഐപിഎല്ലിന് പിന്നാലെ പുതിയ ടീമുകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലായിരുന്നു. പുതിയ ടീമുകളെക്കുറിച്ചുള്ള പ്രമുഖ ഓണ്‍ലൈന്‍ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക് ബസിന്റെ പുതിയ റിപ്പോര്‍ട്ടാണിപ്പോള്‍ ചര്‍‍‍ച്ചയാകുന്നത്.

ബിസിസിഐയുടെ അനുബന്ധ യൂണിറ്റുകള്‍ക്ക് ഇതു സംബന്ധിച്ച നോട്ടീസ് സെക്രട്ടറി ജയ് അയച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റു 23 കാര്യങ്ങള്‍ കൂടി വാര്‍ഷിക യോഗത്തില്‍ ചര്‍ച്ചക്ക് വരും. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ മത്സരിക്കുന്നത്. കോവിഡ് മൂലം ഈ സീസണ്‍ യുഎഇയിലാണ് നടന്നതെങ്കിലും പതിനാലാം സീസണ്‍ ഇന്ത്യയിലായിരിക്കുമെന്നുറപ്പായിട്ടുണ്ട്. പുതിയ ടീമുകള്‍ വരുന്നതോടെ ജനുവരിയില്‍ മെഗാ ലേലം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button