വര്‍ക്കല: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി വര്‍ക്കല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സംഗമം സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു. കപടന്മാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്നതിനെതിരെ ഇടതു- വലതു മുന്നണികള്‍ക്കുള്ള ശക്തമായ താക്കീതാവണം ജനങ്ങളുടെ വോട്ടവകാശമെന്ന് സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ സ്ഥാനാര്‍ത്ഥി സംഗമയോഗത്തില്‍ ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി സജി മുല്ല നെല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് നാരായണന് നമ്ബൂതിരി, സംസ്ഥാന ട്രഷറര്‍ ജെ.ആര്. പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി വി. ശിവന്‍കുട്ടി, എന്‍.ഡി.എ ജില്ലാ വൈസ് ചെയര്മാന് അജി.എസ്.ആര്.എം, സംസ്ഥാന സമിതിയംഗം ദാനശീലന്, മണ്ഡലം ജനറല്‍ സെക്രട്ടറി തച്ചോട് സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments