കണ്ണൂര്‍: പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും നിലവില്‍ കണിച്ചാര്‍ പഞ്ചായത്ത് 13ആം വാര്‍ഡ് കൗണ്‍സിലറുമായ കൂടത്തില്‍ ശ്രീകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
Read Also : ബുറേവി ചുഴലിക്കാറ്റ് : തിരുവനന്തപുരം ജില്ലയില്‍ 217 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
36 വര്‍ഷത്തിലെറേയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ കൂടത്തില്‍ ശ്രീകുമാര്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലം കെഎസ്യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ആറ്റാം ചേരി ക്ഷീര സംഘം ഡയറക്ടര്‍, ഇരിട്ടി കൊക്കനട്ട് കമ്പനി ഡയറക്ടര്‍, കണിച്ചാര്‍ പഞ്ചായത്ത് കുരുമുളക് സമിതി പ്രസിഡണ്ട്, തുടങ്ങി നിരവധി ചുമതലകള്‍ അദ്ദേഹം വഹിക്കുന്നുണ്ട്.
Post Your Comments