ബുറെവി ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ അഞ്ചാം തീയതിവരെ ജനങ്ങള്‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഉള്‍ക്കടലില്‍ അനൗണ്‍സ് ചെയ്ത് എല്ലാ മത്സ്യതൊഴിലാളികളെയും കരയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മലയോര മേഖലയിലും ജാഗ്രത പുലർത്തുന്നുണ്ട്. കരയിലും കടലിലും എല്ലാ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും പെട്ടെന്ന് വെള്ളം കയറിയാല്‍ മാറ്റി പാര്‍പ്പിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments