ന്യൂഡെല്‍ഹി: ജനങ്ങളെ വിഡ്ഡികളാക്കി പ്രമുഖ ബ്രാന്‍ഡുകള്‍ ‘ശുദ്ധ തേനെന്ന്’ പറഞ്ഞ് വിറ്റഴിയ്ക്കുന്നത് പഞ്ചസാര ലായനി . ഡാബര്‍, പതഞ്ജലി, ആപിസ് ഹിമാലയ, ബൈദ്യനാഥ്, സാണ്ടു, ഹിറ്റ് കാരി, തുടങ്ങിയവ ബ്രാന്‍ഡഡ് തേന്‍ എന്ന പേരില്‍ വിറ്റഴിക്കുന്നത് പഞ്ചസാര സിറപ്പ് ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റേതാണ് (സി എസ് ഇ) ഈ കണ്ടെത്തല്‍. ചെറുതും വലുതുമായ 13 ഓളം ബ്രാന്‍ഡുകള്‍ സംസ്‌ക്കരിച്ചതും അസംസ്‌കൃതവുമായ തേന്‍ വില്‍ക്കുന്നു. ഇവയില്‍ 77 ശതമാനത്തിലും പഞ്ചസാര സിറപ്പ് ഉപയോഗിച്ചതായാണ് സി എസ് ഇ കണ്ടെത്തിയിരിക്കുന്നത്.
പരിശോധിച്ച 22 സാമ്പിളുകളില്‍ മൂന്നെണ്ണം മാത്രമാണ് എല്ലാ ടെസ്റ്റുകളിലും വിജയിച്ചത്. മായം ചേര്‍ക്കല്‍ കണ്ടെത്താനുള്ള ടെസ്റ്റുകളെ മറികടക്കാന്‍ കഴിയുന്ന ഫ്രക് ടോസ് സിറപ്പും പല കമ്പനികളും ഉപയോഗിച്ചിട്ടുണ്ട്. ടെസ്റ്റില്‍ വിജയിച്ചിട്ടുള്ള ബ്രാന്‍ഡുകള്‍ സഫോള, മാര്‍ക് ഫെഡ് സോഹ്ന, നേച്ചേര്‍സ് നെക്ടര്‍ എന്നിവയാണെന്നും സി എസ് ഇ വ്യക്തമാക്കുന്നു.
കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യക്കാര്‍ കൂടുതല്‍ തേന്‍ ഉപയോഗിക്കുന്ന പ്രവണതയാണ് കാണുന്നത്. എന്നാല്‍ ഇതില്‍ മായം ചേര്‍ക്കുന്നുവെങ്കില്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ കഴിക്കുന്നത് പഞ്ചസാരയാണ്. ഇത് അമിതവണ്ണത്തിന് ഇടയാക്കുന്നു. മാത്രമല്ല, ഇത് കോവിഡ് 19ന് ശരീരത്തെ മോശമായി ബാധിക്കാന്‍ കൂടുതല്‍ അവസരമാണ് നല്‍കുകയെന്നും സി എസ് ഇ ചൂണ്ടിക്കാട്ടുന്നു.
Post Your Comments