Latest NewsKeralaNews

“മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുപോലെ തിരുവനന്തപുരത്ത് ബിജെപി അധികാരത്തിലെത്തും” : നടൻ കൃഷ്ണകുമാര്‍

തിരുവനന്തപുരം : ഇത്തവണ ബിജെപി തിരുവനന്തപുരത്ത് അധികാരത്തില്‍ വരുമെന്ന് നടൻ കൃഷ്ണകുമാര്‍. പണ്ടത്തേപ്പോലെയല്ല കാര്യങ്ങള്‍, ഒരുപാട് അണികള്‍ ഇന്ന് ബിജെപിക്കൊപ്പമുണ്ട്. വേദികളിലെല്ലാം പ്രവര്‍ത്തകരുടെ നിറഞ്ഞ സാന്നിധ്യമാണ്. മുസ്ലീം വനിതകള്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥികളാകുന്നു. ബിജെപിക്ക് കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ തവണ 35 സീറ്റുകള്‍ പിടിച്ച ബിജെപി നിസാരമായ വോട്ടുകള്‍ക്കാണ് പല വാര്‍ഡുകളിലും തോറ്റത്. ഇത്തവണ മോദി എഫ്ക്ട് കേരളത്തില്‍ ഏല്‍ക്കും. തെരഞ്ഞെടുപ്പ് വേദികളില്‍ പോകുമ്പോള്‍ കിട്ടുന്ന സ്വീകാര്യത മികച്ചതാണ്. ‘നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും’ എന്ന് 100 ശതമാനം ഉറച്ചുവിശ്വസിക്കുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Read Also : ഭർതൃ സഹോദരൻ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി ഇസ്ലാംമതം സ്വീകരിച്ച ഹിന്ദു യുവതി

ഇത്തവണ തിരുവനന്തപുരത്ത് അതി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. പ്രചാരണത്തില്‍ ബിജെപിയും എല്‍.ഡി.എഫും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പക്ഷേ ഇത്തവണ ശക്തമായ പോരാട്ടം പോലും കാഴ്ചവയ്ക്കാന്‍ ആകാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനുമുളളത്. നീക്കുപോക്കുകളുടെ ഭാഗമായാണോ ഇതന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വലിയ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ ബിജെപിക്കേ കഴിയൂ. നിഷ്പക്ഷമായ വോട്ടുകള്‍ ബിജെപിക്ക് വീഴും. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുപോലെ ബിജെപി തിരുവനന്തപുരത്ത് അധികാരത്തിലെത്തുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button