COVID 19Latest NewsIndiaNews

കോവിഡ് പരിശോധനാ നിരക്ക് കുറച്ച് യോഗി സർക്കാർ

ലക്‌നൗ : കോവിഡ് ആർടി-പിസിആർ പരിശോധനാ നിരക്ക് കുറിച്ച് ഉത്തർപ്രദേശ് സർക്കാർ.
700 രൂപയായാണ് യോഗി സർക്കാർ കുറച്ചത്. ഡോക്ടർമാർ വീട്ടിൽ വന്ന് പരിശോധന നടത്തണമെങ്കിൽ 9,00 രൂപ നൽകണം.

നിലവിൽ ഉത്തർപ്രദേശിലെ സ്വകാര്യ ലാബുകളിൽ 1,600 രൂപയാണ് പരിശോധനാ നിരക്ക്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സർക്കാർ കോവിഡ് പരിശോധനാ നിരക്ക് കുറച്ചത്. ആദ്യം 2,500 രൂപയായിരുന്നു ആർടി പിസിആർ പരിശോധനാ നിരക്ക് ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് കുറച്ച് 1,600 രൂപയാക്കിയത്.

മുൻപ് ഗുജറാത്ത്, ഡൽഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് പരിശോധനാ നിരക്ക് കുറച്ചിരുന്നു. ഡൽഹിയിലും ഗുജറാത്തിലും 800 രൂപയായും ഉത്തരാഖണ്ഡിൽ 850 രൂപയുമായാണ് പരിശോധനാ നിരക്ക് കുറച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button