Latest NewsCricketNewsIndiaSports

യുഎസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിക്ഷേപത്തിനൊരുങ്ങി ഷാരൂഖ് ഖാന്‍

അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസുമായി (എയ്‌സ്) സഹകരിച്ചാകും നൈറ്റ് റൈഡേഴ്‌സിന്റെ യുഎസ് ക്രിക്കറ്റ് പ്രവേശം

ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ മികച്ച നടന്‍ മാത്രമല്ല, ഒരു നല്ല വ്യവസായി കൂടി ആണ്. നിരവധി വിജയകരമായ നിക്ഷേപങ്ങള്‍ താരം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസി പ്രധാന ഉദാഹരണമാണ്. ശക്തമായ ഒരു ഐപിഎല്‍ ടീമിന്റെ ഉടമയായ അദ്ദേഹം, കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് എന്ന ഫ്രാഞ്ചൈസിയും സ്വന്തമാക്കിയിരുന്നു.

പുതിയ റിപ്പോര്‍ട്ട് പ്രകാരം നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ് യുഎസ് ക്രിക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഉടന്‍ വരാന്‍ പോകുന്ന ട്വന്റി20 ടൂര്‍ണമെന്റില്‍ നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ് ടീമിനെ ഇറക്കിയേക്കും. അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസുമായി (എയ്‌സ്) സഹകരിച്ചാകും നൈറ്റ് റൈഡേഴ്‌സിന്റെ യുഎസ് ക്രിക്കറ്റ് പ്രവേശം. തുടക്കത്തില്‍ ആറ് ടീമുകളുള്ള ടൂര്‍ണമെന്റില്‍ ബോളിവുഡ് സൂപ്പര്‍താരം ലോസ് ഏഞ്ചല്‍സ് ഫ്രാഞ്ചൈസി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ടീമിന് ലാ നൈറ്റ് റൈഡേഴ്‌സ് എന്ന് പേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ, ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെ ടൂര്‍ണമെന്റിനോടുള്ള താല്‍പര്യം ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. ”വര്‍ഷങ്ങളായി നൈറ്റ് റൈഡേഴ്‌സ് ബ്രാന്‍ഡിന്റെ സാന്നിധ്യം ഞങ്ങള്‍ ആഗോളതലത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൂടാതെ യുഎസില്‍ ടി 20 ക്രിക്കറ്റിന്റെ സാധ്യതകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു” -അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button