കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസരവാദ കര്‍ഷക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ. 2019 -ലെ ലോകസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ സൂചിപ്പിച്ചിരുന്നതിന്റെ നേരെ വിപരീതമായ കാര്യങ്ങളാണ് പാര്‍ട്ടിയിപ്പോള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സഞ്ജയ് ഝായുടെ പ്രതികരണം.
ഇപ്പോള്‍ പാര്‍ട്ടി കര്‍ഷകരെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് യുപിഎ സര്‍ക്കാര്‍ മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) സംബന്ധിച്ച നിയമം നടപ്പിലാക്കാതെയിരുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും സഞ്ജയ് ശക്തമായി ആഞ്ഞടിച്ചു. നേരത്തെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തിയതിന് സഞ്ജയ് ഝായെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നതാണ്.
read also: പാകിസ്താനെ പിന്തള്ളി 30 വർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും അരി ഇറക്കുമതി ചെയ്യാനൊരുങ്ങി ചൈന
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ കുപ്രചരണം നടത്തുന്നത് തുടരുകയാണ്. ഇവയ്‌ക്കെല്ലാം ശക്തമായ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങളെ എതിര്‍ക്കുക പതിവാണെന്നും എന്നാല്‍ ഇപ്പോള്‍ എതിര്‍ക്കുന്നതിനു പകരം പൊതുജനങ്ങളില്‍ മനഃപ്പൂര്‍വ്വം ഭീതി പടര്‍ത്താനുള്ള പ്രവൃത്തികളിലേര്‍പ്പെടുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
Post Your Comments