Latest NewsKeralaIndia

ശബരിമല : ഒടുവിൽ യുവതി പ്രവേശനത്തിൽ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കി സർക്കാർ

ഇതാദ്യമായാണ് യുവതീ പ്രവേശന വിലക്ക് പൊലീസിന്റെ ഔദ്യോഗിക നിർദ്ദേശത്തിൽ ഇടം പിടിച്ചത്.

പത്തനം‌തിട്ട : ശബരിമലയിൽ യുവതികൾക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ച് പോലീസ് വകുപ്പ്. വെർച്വൽ ക്യൂ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും അനുബന്ധ വിഷയങ്ങളും വിശദ പരിശോധനയ്ക്കായി വിശാല ബെഞ്ചിന് വിടാൻ കോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും കേരള സർക്കാർ ഔദ്യോഗികമായി തീരുമാനം അറിയിച്ചിട്ടില്ല.

എന്നാലിപ്പോൾ മാർഗ്ഗ നിർദ്ദേശത്തിൽ 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കാണ് പ്രവേശനമില്ലാത്തത്. ദർശനവുമായി ബന്ധപ്പെട്ട മാർഗ നിർദേശത്തിലാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. കോടതി നിർദ്ദേശത്തിനു ശേഷം യുവതികളെ പോലീസ് തന്നെ തിരിച്ചയക്കുമെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് നൽകിയിരുന്നില്ല. ഇതാദ്യമായാണ് യുവതീ പ്രവേശന വിലക്ക് പൊലീസിന്റെ ഔദ്യോഗിക നിർദ്ദേശത്തിൽ ഇടം പിടിച്ചത്.

read also: പ്രണയാഭ്യര്‍ത്ഥന നിരസിച്ച 16 കാരിയെ മാതാപിതാക്കളുടെ മുന്നിൽ വെച്ച് കഴുത്തറുത്ത് കൊന്നു

അതേസമയം ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ തീർത്ഥാടകരെ ദർശനത്തിന് അനുവദിക്കും. ഇന്ന് 12 മണി മുതലാണ് വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിക്കുക. ആയിരത്തിൽ നിന്ന് രണ്ടായിരമാക്കിയാണ് തീർത്ഥാടകരുടെ എണ്ണം ഉയർത്തിയത്. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായത്. ഇതേ തുടർന്നാണ് ഭക്തരുടെ എണ്ണം ഉയർത്താൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button