കൊച്ചി: ഡിലിറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുത്തപ്പോള്‍ തെളിഞ്ഞത് കള്ളക്കടത്തിനു സഹായം നല്‍കിയവരെ കുറിച്ചാണ്. ഇതോടെ വിവിഐപികളെ കുടുക്കാന്‍ എന്‍ഐഎ ഇറങ്ങിക്കഴിഞ്ഞു. സ്വര്‍ണക്കടത്തിനു പിന്നില്‍ വമ്പന്‍ സ്രാവുകളുടെ പേരുകളുണ്ടെന്നു എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരാമര്‍ശം കസ്റ്റംസിനും കേന്ദ്ര ഏജന്‍സികള്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണ്. ഉന്നതപദവിയിലിരിക്കുന്നവര്‍ ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന കോടതി നിരീക്ഷണം വിവിഐപികള്‍ അറസ്റ്റിലാകും എന്നതിന്റെ സൂചനയാണ്.
Read Also : കോവിഡിനെ തുരത്തും, ലോകത്ത് ആദ്യത്തെ കോവിഡ് വാക്‌സീന് അനുമതി : വിതരണം ഉടന്‍
സ്വര്‍ണക്കടത്തുകേസിലെ കസ്റ്റംസ് അന്വേഷണം നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഒത്താശ ചെയ്തതിന് അന്വേഷണസംഘം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച മൊഴികളുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി ശിവശങ്കറെ പ്രതി ചേര്‍ത്തത് ന്യായമാണെന്നും വ്യക്തമാക്കി. ശിവശങ്കറെ രക്ഷിക്കാന്‍ വേണ്ടി ആദ്യഘട്ടത്തില്‍ സ്വപ്ന കളവ് പറഞ്ഞുവെന്നു വ്യക്തമായിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു. ഇതോടെ ശിവശങ്കറിന് കുരുക്കു മുറുകുകയാണ്. ശിവശങ്കറിനെതിരെ എന്‍ഐഎയും കേസെടുക്കും. യുഎപിഎ ചുമത്തും. ഇതിനൊപ്പം കോഫപോസെ നിയമ പ്രകാരം ശിവശങ്കറിനെ കരുതല്‍ തടങ്കലിലാക്കുന്നതും പരിഗണനയിലാണ്. അതായത് ഒരുപാടു കാലം ശിവശങ്കറിന് അഴിക്കുള്ളില്‍ റിമാന്‍ഡ് തടവുകാരനായി കിടക്കേണ്ടി വരും
Post Your Comments