
തൊടുപുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് റിമാൻഡ് രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടിയത്. ഡിസംബർ 16 വരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.
ചോദ്യം ചെയ്യൽ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാനുളള അപേക്ഷ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്യുമെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ പെറ്റീഷൻ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന് കോടതി അറിയിച്ചു.
Post Your Comments