ബുറെവി ചുഴലിക്കാറ്റ് മൂലം എറണാകുളം ജില്ലയിലുണ്ടായേക്കാവുന്ന അപകടസാധ്യതകളും മുന്‍കരുതല്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ പങ്കെടുത്തു. മുവാറ്റുപ്പുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിലെ 41 സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുഴലിക്കാറ്റിന്റ പ്രഭാവമുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
Read Also : ബുറെവി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു, സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെള്ളപ്പൊക്ക സാധ്യത
ഈ പ്രദേശങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ള വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര നിരോധിക്കാനും നിര്‍ദേശം. ജില്ലയിലെ ക്രമീകരണങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തും.
Post Your Comments