സിയൂൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനും കുടുംബത്തിനും ചൈന കോവിഡ് വാക്സിൻ നൽകിയതായി റിപ്പോർട്ടുകൾ. പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്സിനാണ് കിമ്മിനും കുടുംബത്തിനും നൽകിയത്. ജപ്പാൻ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരമെന്നു പറഞ്ഞാണ് കൊറിയ വിദഗ്ധനായ യുഎസ് നിരീക്ഷകൻ ഹാരി കസിയാനിസ് ഓൺലൈൻ ലേഖനത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. 19 ഫോര്‍ട്ടി ഫൈവ് എന്ന ഓണ്‍ലൈന്‍ സൈറ്റിലെ ലേഖനത്തിലാണ് ഹാരിയുടെ പരാമര്‍ശം. കിമ്മിനെ കൂടാതെ ഉത്തര കൊറിയയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാക്സിന് എടുത്തതായി ഹാരി പറയുന്നു. എന്നാല്‍ ഏത് കമ്പനിയുടെ വാക്സിനാണ് നല്‍കിയതെന്ന് വ്യക്തമല്ല.
Post Your Comments