യാങ്കൂണ്‍: ഫെബ്രുവരിയില്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മ്യാന്‍മറില്‍ വീണ്ടും കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 30 ലേറെ പേരെ സൈന്യം വെടിവച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കത്തിച്ചു. സൈന്യമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പ്രദേശിക മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
Read Also : ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ: 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി
കയയിലെ മോസോ ഗ്രാമത്തിന് സമീപമാണ് ദാരുണ സംഭവം നടന്നത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെയുള്ളവരെയാണ് സൈന്യം വെടിവച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹങ്ങള്‍ വികൃതമാക്കി കത്തിക്കുകയായിരുന്നു.
അതേസമയം പ്രദേശിക തീവ്രവാദ സംഘത്തില്‍പ്പെട്ട ഒരു വലിയ സംഘം തീവ്രവാദികള്‍ ആയുധങ്ങളുമായെത്തിയതിനെ തുടര്‍ന്നാണ് വെടിവെച്ച് കൊന്നതെന്ന് മ്യാന്‍മാര്‍ സൈന്യം പ്രതികരിച്ചു. കൊല്ലപ്പെട്ടവര്‍ സാധാരാണക്കാരായ പൗരന്മാരാണെന്നും തങ്ങളുടെ പ്രസ്ഥാനവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സൈന്യത്തിനെതിരെ പോരാടുന്ന സായുധ സംഘടനയായ കാറന്നി നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കി.
Post Your Comments