അഫ്ഗാനിസ്ഥാന്‍: സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഗോളതലത്തില്‍ വിമര്‍ശനമുയരുമ്പോള്‍ സ്ത്രീകള്‍ക്ക് അനൂകൂലമായി ഉത്തരവിറക്കി താലിബാന്‍. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദാണ് ഉത്തരവ് ഇറക്കിയത്. ആഗോളതലത്തില്‍ രൂക്ഷവിമര്‍ശനം ഉയരുമ്പോഴാണ് താലിബാന്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Read Also : തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരിപാര്‍ട്ടി: റിസോര്‍ട്ടില്‍ പരിശോധന, ഹഷീഷും എംഡിഎംഎയും പിടിച്ചെടുത്തു
സ്ത്രീ ഒരു സ്വത്തല്ലെന്നും കുലീനയും സ്വതന്ത്രയുമായ ഒരു മനുഷ്യനാണെന്നും ഉത്തരവില്‍ പറയുന്നു. സമാധാനത്തിന് വേണ്ടിയോ ശത്രുത അവസാനിപ്പിക്കാനോ ആര്‍ക്കും സ്ത്രീകളെ കൈമാറ്റം ചെയ്യാനാവില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകളെ വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്നും വിവാഹത്തിന് സ്ത്രീകളുടെ സമ്മതം വാങ്ങണമെന്നും വിധവകളായ സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നത് സംബന്ധിച്ചോ ജോലി കാര്യത്തിലോ താലിബാന്‍ ഇതുവരെ തീരുമാനം അറയിച്ചിട്ടില്ല.
Post Your Comments