ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയിൽ കേരളവും ഉൾപ്പെടും. വെള്ളിയാഴ്ച രാവിലെ കാറ്റ് കേരള തീരത്ത് എത്തുമെന്ന് മുന്നറിയിപ്പ് നൽകി. നാല് ജില്ലകളെ നേരിട്ട് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 65 മുതൽ 85 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരത്തെത്തുമെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ച പുലർച്ചയോടെ ബുറെവി കന്യാകുമാരി തീരം തൊടും.
Post Your Comments