വിയന്ന : ഭീകര ഭീഷണികളെ തുടർന്ന് തീവ്ര ഇസ്ലാമിസ്റ്റുകളെത്തുന്ന മസ്ജിദുകൾ അടച്ചുപൂട്ടി ഓസ്ട്രിയ.നഗരത്തിലെ കത്തോലിക്കൻ പള്ളിയിൽ ആക്രമണം നടത്താൻ ഐ എസ് ഭീകരർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്. ഓസ്ട്രിയയിലെ ജൂത ആരാധനാലയത്തില്‍ ഭീകരാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു കത്തോലിക്ക പള്ളിയിലും ആക്രമണം നടത്താൻ പദ്ധതിയിട്ടത്.
ഓസ്ട്രിയൻ ദിനപത്രമായ ക്രോനെൻ സൈതുങിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, നവംബർ 2 ന് മധ്യ വിയന്നയിലുടനീളം നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച അബു ദാഗ്ന അൽ-അൽബാനി എന്ന ഐഎസ് തീവ്രവാദി രൂപ്രെച്ത്സ് കിർച്ചിലെ കത്തോലിക്കാ യുവജന കൂട്ടായ്മയിൽപ്പെട്ടവർക്ക് നേരെ ആക്രമണം നടത്താനാണ് പദ്ധതിയിട്ടത് .
എന്നാൽ മൗന പ്രാർത്ഥന നടക്കുന്ന സമയമായതിനാൽ പള്ളി അടച്ചതിന്റെ തുടർന്നാണ് ഭീകരരുടെ ശ്രമം പരാജയപ്പെട്ടത് . പള്ളിയിലെ കത്തോലിക്കാ സംഘമായിരുന്നു പ്രധാന ലക്ഷ്യം . തീവ്രവാദ വിരുദ്ധ സേന നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
Post Your Comments