Latest NewsNewsIndia

കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് 2.3 കിലോഗ്രാം സ്വർണം; ഒരാൾ അറസ്റ്റിൽ

ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി

കോയമ്പത്തൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.3 കിലോഗ്രാം പിടികൂടി. എയർ അറേബ്യയിൽ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ തിരുനെൽവേലി സ്വദേശിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ അടിവസ്ത്രത്തിലും ശരീരത്തിലും സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി. ഇയാൾക്കെതിരേ കസ്റ്റംസ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഗ്രീൻ ചാനലിലൂടെ കടന്നുപോയ ഇയാൾ പുറത്തേക്ക് കടക്കാൻ തിടുക്കം കൂട്ടിയതോടെയാണ് ഉദ്യോഗസ്ഥർ ഇയാളെ പരിശോധിച്ചത്. പരിശോധനയിൽ, ഇയാളുടെ അരക്കെട്ടിൽ സ്വർണം ഒളിപ്പിച്ച് വെച്ചതായി കണ്ടെത്തുകയായിരുന്നു. 90 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കോയമ്പത്തൂർ വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് വിഭാഗത്തിലെ അസിസ്റ്റ​ന്റ് കമ്മീഷണറായ ജയചന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button