ലഖ്നൗ: വിവാഹത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനം തടയാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തിയതിന് പിന്നാലെ മിശ്രവിവാഹങ്ങള്‍ക്ക് നല്‍കുന്ന 44 വര്‍ഷം പഴക്കമുള്ള പ്രോത്സാഹന പദ്ധതിയും പിന്‍വലിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. മിശ്രവിവാഹിതരാകുന്ന ദമ്പതിമാര്‍ക്ക് 50,000 രൂപ നല്‍കിവന്നിരുന്ന സര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കം.1976-ല്‍ അന്നത്തെ സര്‍ക്കാരിന്റെ ദേശീയ ഇന്റഗ്രേഷന്‍ വകുപ്പാണ് മിശ്രവിവാഹ പ്രോത്സാഹന പദ്ധതി നടപ്പാക്കിയിരുന്നത്.
പിന്നീട് യു.പിയില്‍ നിന്ന് വിഭജിച്ച ഉത്തരാഖണ്ഡും പദ്ധതി നിലനിര്‍ത്തിയെങ്കിലും നിലവില്‍ അവരും ഈ പദ്ധതി പിന്‍വലിക്കാനുള്ള ആലോചനയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 2020-ല്‍ നാല് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും പദ്ധതി ആനുകൂല്യം നല്‍കിയിട്ടില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇപ്പോള്‍ നിലവില്‍ വന്നത്തിന്റെ ഓര്‍ഡിനന്‍സിന് ശേഷം പദ്ധതി പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമത്തിന്റെ കരട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രി ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയതെന്ന് വക്താവ് അറിയിച്ചു. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ഓര്‍ഡിനന്‍സ് അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments