
ലഖ്‌നൗ: യോഗി സർക്കാരിനെതിരെ ഭീഷണിയുമായി ഉദ്ദവ് താക്കറെ. മുംബൈയില്‍ വ്യവസായികളെ ഉത്തര്‍ പ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മേക്ക് ഇന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ പ്രമുഖരായ എല്ലാ വ്യവസായികളെയും വ്യവസായ യൂണിറ്റുകളെയും യുപിയിലേക്ക് യോഗി ക്ഷണിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യോഗി മുംബൈ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി അദേഹം മുംബൈയിലെ പ്രമുഖ വ്യവസായികളുമായും ബോളിവുഡ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തും. ബുധനാഴ്ചയാണ് യോഗി മഹാരാഷ്ട്രയില്‍ എത്തുന്നത്.
Read Also: രാജിവച്ചതിന് ശേഷം പുറത്താക്കി; ചന്ദ കൊച്ചാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
അതേസമയം ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് ശിവസേനയും മുഖമന്ത്രി ഉദ്ദവ് താക്കറെയും രംഗത്തെത്തി. തന്റെ സംസ്ഥാനത്ത് നിന്ന് ഒന്നും ബലമായി പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നുള്ള വെല്ലുവിളിയാണ് താക്കറെ ഉയര്‍ത്തിയിരിക്കുന്നത്.
ആരുടെയും പുരോഗതിയില്‍ ഞങ്ങള്‍ക്ക് യാതൊരു അസൂയയില്ലന്ന് പറഞ്ഞ ഉദ്ദവ് മുബൈയിലെ ഒരു വ്യവസായവും യുപിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.
എന്നാൽ ചില ആളുകള്‍ വ്യവസായികളെ കാണാനായി വരും. തന്റെ സംസ്ഥാനത്തേക്ക് നിക്ഷേപത്തിനായി വരണമെന്ന് നിങ്ങളോട് അവര്‍ പറയും. എന്നാല്‍ അവര്‍ക്ക് മഹാരാഷ്ട്രയുടെ കാന്തികശക്തിയെപ്പറ്റി അറിയില്ല. ഇവിടുന്ന് പോകുന്നവരെ പൂര്‍ണ്ണമായും മറക്കും. അങ്ങനെ സംഭവിക്കരുതെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തികൊണ്ട് ഉദ്ദവ് പറഞ്ഞു.
Post Your Comments