മുംബൈ: വീണ്ടും തിരിച്ചടി നേരിട്ട് മുൻ ഐ സി ഐ സി ഐ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ചന്ദ കൊച്ചാര്‍. ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് സ്ഥനത്തുനിന്ന് നീക്കിയതിനെതിരെ ചന്ദ കൊച്ചാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രാജിവച്ചതിന് ശേഷമാണ് ബാങ്ക് അവരെ പുറത്താക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കഴിയില്ലെന്ന് കൊച്ചാറിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല.
Read Also: കേരളക്കരയിലേക്ക് പ്രധാനമന്ത്രി; സ്വാഗതം ചെയ്ത് പിണറായി സര്‍ക്കാര്‍
1,875 കോടി രൂപ വായ്‌പ്പാ ഐ സി ഐ സി ഐ ബാങ്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍ വീഡിയോ കോണ്‍ ഗ്രൂപ്പിലെ വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ ഇ ഡി കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമായിരുന്നു ക്രിമിനല്‍ കേസ് എടുത്തത്. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം മുംബൈയിലെ പ്രത്യേക കോടതിയില്‍ ഇ ഡി സമര്‍പ്പിച്ചിരുന്നു.
Post Your Comments