Latest NewsNewsIndia

കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകണം -കമൽഹാസൻ

ന്യൂഡൽഹി : കർഷക സമരത്തെ പിന്തുണച്ച് മക്കൾ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമൽഹാസൻ. കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.  മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

പ്രധാനമന്തി ​ കർഷകരെ ഒന്നു നോക്കുക മാത്രം ചെയ്യുക. അവരുമായ ചർച്ച നടത്തുക. തീർച്ചയായും അത് വേണം. രാജ്യത്തിന് അത് വളരെ അത്യാവശ്യമാണ്. കർഷകരെ അവഗണിക്കരുത്. ” കമൽഹാസൻ പറഞ്ഞു. ‘എനിക്ക് വയലിനിന്റെ ശബ്ദം ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ അല്ല. റോം കത്തുന്ന സമയത്ത് നിങ്ങൾക്ക് ഇപ്പോൾ വയലിൻ വായിക്കാൻ കഴിയില്ല.’ കർഷകരുടെ പ്രക്ഷോഭം മോദി സർക്കാർ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കമൽഹാസൻ പറഞ്ഞു.

കാര്‍ഷിക ബില്ലിനെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെയേയും കമലഹാസൻ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക ബില്ലുകളെ പിന്തുണച്ചതോടെ എ.ഐ.എ.ഡി.എം.കെ തമിഴ്‌നാട്ടിലെ കര്‍ഷകരെ വഞ്ചിച്ചെന്ന് കമല്‍ഹാസൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button