KeralaLatest NewsNews

വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതം; സ്പീക്കർ സർക്കാരിന്റെ പാവയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കുന്ന പാവ മാത്രമാണെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലിയെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് ഈ അന്വേഷണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏത് യുഡിഎഫ് എംഎല്‍എക്കെതിരെയും അന്വേഷണം നടക്കട്ടെ. അതിനെയെല്ലാം ധീരമായി നേരിടാന്‍ യുഡിഎഫും കേരളത്തിലെ ജനങ്ങളുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്ന് കണ്ടപ്പോള്‍ പ്രതിപക്ഷ നേതാവിനെതിരെയും ഒരു കേസ് ഇരിക്കട്ടെ എന്ന നിലയിലാണ് തനിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയതെന്നും പിണറായി വിജയന്‍ വിചാരിച്ചാലൊന്നും യുഡിഎഫിനെ തകര്‍ക്കാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button