ബെംഗളുരു; പ്രധാനമന്ത്രിയുടെ മുദ്ര ലോൺ യോജന പ്രകാരം ഏറ്റവും കൂടുതൽ ലോൺ അനുവദിയ്ച്ചത് കർണ്ണാടകയിൽ. കൂടാതെ സെപ്തംബറിലെ കണക്ക് പ്രകാരം, നടപ്പ് സാമ്പത്തിക വർഷം 6,906.12 കോടി രൂപ കർണാടക സർക്കാർ വിതരണം ചെയ്തു കഴിയ്ഞ്ഞു.
മുദ്ര ലോൺ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയതും പദ്ധതി ഏറ്റവുമധികം ആളുകളിലേക്കെത്തിച്ചതും കർണാടകമാണെന്ന് കണ്ടെത്തിയത് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്‌എൽബിസി) പുറത്തുവിട്ട ഡാറ്റ പ്രകാരമാണ്. എന്നാൽ ഏറ്റവും മുന്നിലെത്തിയ കർണ്ണാടകക്ക് തൊട്ടു പിന്നാലെ 6,405.69 കോടി രൂപ വായ്പ നൽകി രാജസ്ഥാൻ രണ്ടാമതും 6,068.23 കോടി നൽകി ഉത്തർപ്രദേശ് മൂന്നാമതും 5,153.62 കോടി രൂപ നൽകി മഹാരാഷ്ട്ര നാലാം സ്ഥാനത്തുമുണ്ട്. ഇത്തരത്തിൽ കർണ്ണാടകയിലെ വിവിധ ദേശസാൽകൃത ബാങ്കുകൾ വഴിയാണ് ലോൺ നൽകിയത്. ഇത്തരത്തിൽ സംസ്ഥാനത്തുള്ള 9,75,873 ആളുകൾക്കാണ് പ്രയോജനം ലഭിയ്ച്ചത്.
കർണ്ണാടകയിൽ തന്നെ കൂടുതലായി ബെംഗളുരു, മൈസുരു എന്നിവിടങ്ങളിൽ ചെറുകിട വ്യവസായങ്ങൾ വർധിച്ചതും, കോവിഡ് സമയത്ത് പോലും ജനങ്ങൾ സംരംഭകരായി ഇവിടങ്ങളിൽ മാറിയതും , താങ്ങായി സർക്കാർ ഇവരുടെ കൂടെ നിന്നതും മുദ്ര ലോൺ ജനപ്രിയമായതിന്റെ കാരണങ്ങൾ. എന്നാൽ നിലവിലുള്ള ചെറുകിട സംരംഭങ്ങളെ പുനരുജ്ജീവിക്കാനായി പോലും ജനങ്ങൾ ഇന്ന് ആശ്രയിക്കുന്നത് മുദ്ര ലോണിനെയാണ്.
ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് 2015 ൽ പ്രധാനമന്ത്രി നടപ്പിലാക്കിയ മുദ്ര ലോൺ പദ്ധതി സംരംഭകർക്കായി പ്രവർത്തിക്കുന്നത്. കർണ്ണാടകയിൽ 77,989 പേരാണ് ബെളഗാവിയിൽ മാത്രം മുദ്ര ലോൺ ഉപയോഗിച്ചിരിയ്ക്കുന്നത്.
Post Your Comments