മസ്‌കറ്റ് : ഒമാനില്‍ ടൂറിസ്റ്റ് വീസകള്‍ നല്‍കുന്നത് പുനരാരംഭിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിസ നല്‍കുന്നത് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ഹോട്ടലുകളും ടൂറിസം കമ്പനികളും സംഘടിപ്പിക്കുന്ന ടൂറിസ്റ്റ് പ്രതിനിധികളുടെ ഭാഗമായെത്തുന്ന ടൂറിസ്റ്റുകള്‍ക്കാണു വീസ അനുവദിക്കുക. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരാനും സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടിയാണിത്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷത വഹിച്ച സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി എല്ലാ ജീവനക്കാരും ഡിസംബര്‍ ആറു മുതല്‍ ഹാജരാകണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. എന്നാല്‍, എല്ലാ വകുപ്പുകളും ജീവനക്കാരും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും കമ്മിറ്റി പറഞ്ഞു.
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, കൂടിച്ചേരല്‍ ഒഴിവാക്കുക അടക്കമുള്ള മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്ന് കമ്മിറ്റി പറഞ്ഞു. തൊഴില്‍ വിസ റോയല്‍ ഒമാന്‍ പോലീസ് കഴിഞ്ഞ ദിവസം അനുവദിച്ചു തുടങ്ങിയിരുന്നു. രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Post Your Comments