ടെഹ്റാന്‍: ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫക്രിസാദെയുടെ കൊല , നിര്‍ണായക തെളിവുമായി ഇറാന്‍. ഫക്രിസാദെ കൊല്ലപ്പെട്ടത് റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് പ്രവര്‍ത്തിപ്പിച്ച ഉപകരണത്തിന്റെ ആക്രമണത്തിലെന്ന് ഇറാന്‍ കണ്ടെത്തിയതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. രാജ്യത്തെ പ്രധാന ദേശീയ സുരക്ഷ കൗണ്‍സിലിന്റെ സെക്രട്ടറിയായ അലി ഷംഖാനിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
Read Also : കെ എസ് എഫ് ഇ റെയ്ഡ്, വിജിലന്‍സിന് പിന്തുണയുമായി കടകംപളളി സുരേന്ദ്രന്‍ : ധനമന്ത്രി തോമസ് ഐസക് ഒറ്റപ്പെടുന്നു
ഇസ്രായേല്‍ തന്നെയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നതിന് സംശയമൊന്നുമില്ലെന്ന് അലി പറയുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളായി മൊഹ്സിന്‍ ഇസ്രായേലിന്റെ കണ്ണിലെ കരടാണെന്ന് അലി പറഞ്ഞു. സങ്കീര്‍ണമായ പ്രവര്‍ത്തനരീതിയുളള ഉപകരണം റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിച്ചാണ് കൊലപാതകം. ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘടനയായ മൊസാദിനെ തീവ്രവാദ സംഘടനയായാണ് ഇറാന്‍ കണക്കാക്കുന്നത്.
ആക്രമണം നടന്ന സ്ഥലത്തിനടുത്തുണ്ടായിരുന്ന ട്രക്കില്‍ നിന്ന് ആക്രമിച്ചു എന്നാണ് ആദ്യം ഇറാന്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച തോക്കിന്റെ അവശിഷ്ടങ്ങളും വെടിയുണ്ടകളും ഇവിടെ നിന്ന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് പ്രവര്‍ത്തിപ്പിച്ച ഉപകരണത്തിന്റെ ആക്രമണമാണെന്ന് അലി ഷംഖാനി ഉറപ്പിച്ച് പറയുന്നത്.
Post Your Comments