
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ പ്രതിഷേധ പ്രകടനങ്ങൾ മുന്നേറുകയാണ്.
പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ബിരിയാണി വിളമ്പുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ബിരിയാണി വാങ്ങാനായി പ്രതിഷേധക്കാരുടെ നീണ്ട ക്യൂ തന്നെയാണുള്ളത്. സംഘടിതമായ പ്രതിഷേധത്തിന് പിന്നില്‍ ഖലിസ്താന്‍ പിന്തുണയുണ്ടെന്ന സംശയം ശക്തമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധക്കാർക്ക് ഇത്തരം സൗകര്യങ്ങൾ ലഭിക്കുന്നത്.
ഡല്‍ഹിയിലെ ഘാസിപൂരില്‍ പ്രതിഷേധിക്കുന്നവര്‍ക്കാണ് സൗജന്യമായി ബിരിയാണി വിതരണം ചെയ്തത്. സംഘടിതമായ പ്രതിഷേധം ഷഹീന്‍ബാഗിനെ ഓര്‍മ്മിപ്പിക്കുന്നു എന്ന രീതിയിലുള്ള പ്രതികരണങ്ങളും ഉയർന്നു കഴിഞ്ഞു. അന്ന് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്കും സമാനമായ രീതിയിൽ ബിരിയാണി വിതരണം ചെയ്തിരുന്നു.
‘ഷഹീന്‍ ബാഗ് സീസണ്‍ 2’ ആണോയെന്നും ചിലർ ചോദിക്കുന്നു. ആധുനികകാലത്തെ പ്രതിഷേധക്കാർക്ക് ഊർജ്ജം പകർന്നു നൽകണമെങ്കിൽ ബിരിയാണി തന്നെ വേണമെന്നും പരിഹസിക്കുന്നവരുണ്ട്. ഷഹീന്‍ ബാഗിനെ പിന്തുണച്ച ഇടത്, ജിഹാദി സംഘടനകളാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിനും പിന്തുണ നല്‍കുന്നതെന്നും ചൂണ്ടിക്കാട്ടി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. പുതിയ സമരരീതിയാണോയെന്നും ചിലർ ചോദിക്കുന്നു.
Post Your Comments