‘പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപി കേരള മണ്ണിൽ രാഷ്ട്രീയ വസന്തത്തിന്റെ പുതു ചരിത്രമെഴുതും….!!!!’ എതിർ രാഷ്ട്രീയക്കാർ പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപേ ഉള്ള രാഷ്ട്രീയ സാഹചര്യത്തിൽ നിന്നും കേരള ബിജെപി വളരെയധികം മുന്നേറി മലയാളക്കരയിൽ പുതിയ രാഷ്ട്രീയ സംസ്ക്കാരത്തിനു തിരി കൊളുത്തി. ഇടതും വലതും സ്വപ്നയേയും സരിതയെയും തുറുപ്പ് ചീട്ടുകൾ ആക്കി ഇപ്പോഴും കളത്തിൽ ഇറങ്ങുമ്പോൾ വികസന പട്ടികകളുടെ നീണ്ട നിര തന്നെ നിരത്തി ബിജെപി നല്ല രാഷ്ട്രീയത്തിന്റെ പുതിയ മാനം തേടുന്നു.
സംസ്ഥാന നേതാക്കളായ ശ്രീ. സുരെഷിനെയും ടിവി രാജേഷിനെയും രാജി പ്രസാദിനെയും ഒക്കെ താഴെ തട്ടിൽ ഭരണം പിടിക്കാൻ ഇറക്കിയതിലൂടെ ബിജെപി നയം വ്യക്തമാക്കി കഴിഞ്ഞു. ബിജെപി യുടെ ശക്തമായ പ്രകടനം വാർഡുകളിൽ പ്രകടമാണ് . ബിജെപി യെ പ്രധാന എതിരാളിയായി കണ്ടു കൊണ്ട് ഇടതും വലതും കൈ കോർക്കുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും തുടങിക്കഴിഞ്ഞു.
ബിജെപി യുടെ ശക്തി ഊർജ്ജം നിറഞ യുവ തലമുറയാണ് , പുതു വോട്ടർമാർ മൊബൈൽ സ്ക്രീനിൽ നിറയുന്ന രാഷ്ട്രീയ സംഭവങളിലേയ്ക്ക് ശ്രദ്ധ ചെലുത്തുന്നു എന്നത് വലിയ മാറ്റമാണ് . ദേശീയതയുടെ കുളിർകാറ്റ് യുവ തലമുറയ്ക്ക് ആവേശം പകരുന്നു. ബിജെപി ഗണ ഗീതങ്ങൾ റിങ് ടോണുകളായി മാറി കഴിഞ്ഞു. ഓൺലൈൻ പോസ്റ്ററുകളും ട്രെൻഡ് ആയിക്കഴിഞു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പിന്നെ “വേറെ ആർക്ക് വോട്ട് ചെയ്യും” എന്ന മറുപടിയാണു മിക്ക വീടുകളിൽ നിന്നും ഉയരുന്നത്,ശബരിമലയും അഴിമതിയും കൺസൽട്ടൻസി ഭരണവും കണ്ടു മടുത്ത ജനതയുടെ നിരാശ കലർന്ന മുഖം പ്രകടമാണ് . കോൺഗ്രസ്സ് എന്നത് വാർദ്ധക്യത്തിന്റെ അസ്കിതയിലാണു.പുതിയ പ്രവർത്തകർ കടന്നു വരുന്നില്ല,കണ്ടു പഴകിയ മുഖങ്ങൾ,ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തമായതിന്റെ പ്രതിഫലനങൾ വാർഡ് തലങ്ങളിലും തെളിഞ്ഞു കാണാം. ബിജെപി ക്ക് വോട്ട് നൽകിയിട്ടു കാര്യമില്ല, ജയിക്കില്ല എന്നൊരു മാനസികാവസ്ഥയിൽ നിന്നും ജനങ്ങളും കേരളത്തിൽ വേര് ഉറപ്പിക്കാൻ കഴിയുമെന്ന് പ്രവർത്തകരും തിരിച്ചറിഞ്ഞു കഴിഞ്ഞു
കേന്ദ്ര സർക്കാരിന്റെ ഫണ്ട് ചെന്ന് എത്താത്ത വീടുകൾ ഇല്ല,സൗജന്യ റേഷനും തൊഴിൽ പദ്ധതികളും ഒക്കെ തുറന്നു പറയുന്ന വോട്ടർമാർ,പുതിയ ഇന്ത്യ എന്നത് സാധാരണക്കാരന്റെതും കൂടിയാണ് എന്ന ബോധം അവരിൽ തെളിയുന്നുണ്ട്.
ബിജെപി സവർണ്ണ ഹൈന്ദവ പാർട്ടി’ എന്ന് ഇടതും വലതും ചേർന്ന് മുദ്ര കുത്തി കൂട്ടിൽ അടയ്ക്കപ്പെട്ട സാഹചര്യത്തിൽ നിന്നും പുറത്ത് വരാൻ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് ബിജെപി യൊടുള്ള അസ്പൃശ്യത മാറി വരുന്നു.
ഇടത് പക്ഷത്തെ പ്രൊഫഷണലുകളും ആത്മീയ ചിന്ത ഉള്ളവരും ഇത്തവണ ബിജെപി യ്ക്ക് രഹസ്യമായി വോട്ട് ചെയ്യുമെന്ന നിലയിൽ കാര്യങ്ങൾ എത്തി നിൽക്കുന്നു.
അഞ്ചു വർഷം കൂടുമ്പോൾ ഉള്ള കോൺട്രാക്ട് ഭരണത്തിൽ ഉള്ള അതൃപ്തി പ്രകടമാണ് . മൂന്നാം മുന്നണി ഭരണത്തിനു ജനത മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു.
ബിജെപി യുടെ ക്ഷേമ പദ്ധതികൾ ഇപ്പോഴും അടിസ്ഥാന ജനതയിൽ എത്തിക്കാതെ തരം താണ കുപ്രചാരണ രാഷ്ട്രീയം കളിക്കുന്ന ഇരട്ടത്താപ്പ് ബിജെപി പുറത്ത് കൊണ്ട് വരണം, കിസ്സാൻ സമ്മാൻ നിധി യും ജൻ ധൻ അക്കൗണ്ട് ഒക്കെ ഇപ്പോഴും കടന്നു ചെല്ലാത്ത നിരവധി കുടുംബങൾ ഉണ്ട്. നിയമ സഭാ ഇലക്ഷന് മുൻപേ ബിജെപി യ്ക്ക് ചെയ്തു തീര്ക്കാൻ ഏറെയുണ്ട്. ഇലക്ഷന് മുൻപേ പുതിയ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു ബിജെപി കളം പിടിക്കുന്നു
സ്വന്തം മുഖ്യമന്ത്രിയുടെയൊ പാർട്ടി സെക്രട്ടറിയുടെയൊ മുഖം വച്ച് സ്ഥാനാർത്ഥി പോസ്റ്റർ അടിക്കാൻ കഴിയാത്ത വല്യ രാഷ്ട്രീയ അധപതനത്തിൽ ഇടത് പക്ഷം ചെന്നെത്തി നിൽക്കുന്നു എന്നാ ദുഖകരമായ സത്യവും കേരളം കാണുന്നു.
ഈ ഇലക്ഷനിൽ രാഷ്ട്രീയ സമവാക്യങളും വോട്ട് മറിക്കലും ഇടത് വലത് അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയവും മറി കടന്നു കറുത്ത കുതിരകളായി ബിജെപി അയ്യന്റെ മണ്ണിൽ മണ്ഡലക്കാലത്തു പുതു ചരിത്രമെഴുതും.
“തല്ലിക്കൊഴിക്കുന്ന കാറ്റിനെപ്പേടിച്ചു
പൂക്കാതിരിക്കുമൊ മുല്ലയും പിച്ചിയും..”
-വിനോദ് കാർത്തിക
Post Your Comments