ന്യൂഡൽഹി : കർഷ പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്നത് കലാപങ്ങളുടെ ആസൂത്രണവും , വർഗീയ പ്രചാരണങ്ങളുമാണെന്ന് തെളിയിക്കുന്ന വീഡിയോകളും ദ്രുധ്യങ്ങളും പുറത്ത് . മുൻപ് പൗരത്വഭേദഗതി ബില്ലിനെതിരെ നടന്ന കലാപത്തിന് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ കർഷക സമരത്തിലും നടക്കുന്നത്. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്കിടയിൽ, ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ നുഴഞ്ഞു കയറിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു .
അതിനു പിന്നാലെയാണ് രാജ്യവിരുദ്ധ പ്രസ്താവനകളുമായി കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ എന്ന പേരിൽ ചിലർ രംഗത്ത് എത്തിയത് .‘ “ഞങ്ങൾ ഭാരത് മാതാ കി ജയ് എന്ന് പറയില്ല. ജോ ബോലെ സൗ നിഹാൽ, അസലാമു അലൈകും, ഹല്ലേലൂയാ മാത്രമേ ഞങ്ങൾ പറയൂ. ഭാരത് മാതാ കി ജയ് എന്ന് മോദിക്കും ഭാഗവതിനും പറയാം. പിന്നെ അവർ പറയുന്നു ജയ് ഹിന്ദ്. ഞങ്ങൾ ജയ് ഹിന്ദ് എന്നും പറയില്ല. മുസ്ലീങ്ങളുടെയും സിഖുകാരുടെയും ക്രിസ്ത്യാനികളുടെയും മുദ്രാവാക്യങ്ങൾ മാത്രമേ ഞങ്ങൾ പറയൂ ‘
ഇത്തരത്തിൽ രാജ്യവിരുദ്ധ പ്രസ്താവനകളണ് ആദ്യ ദൃശ്യങ്ങളിൽ ഉള്ളത് . നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ഉന്നയിക്കുന്ന രണ്ട് വീഡിയോകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിന്റെ പേരിൽ രാജ്യതലസ്ഥാനത്ത് കലാപങ്ങൾ നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും ,ഇതിനു തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകൾ സഹായം നൽകുന്നതായും റിപ്പോർട്ടുകളുണ്ട് .പ്രതിഷേധിക്കുന്നവർക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ യുണൈറ്റഡ് എഗെയിൻസ്റ്റ് ഹെയ്റ്റാണ്.
ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുല്ല ഖാന്റെ സാന്നിധ്യത്തിലാണ് ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയത് എന്നതാണ് ശ്രദ്ധേയം. അമ്മാനത്തുള്ള ഖാനെതിരെ പൗരത്വ കലാപത്തിൽ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. ഇത് കൂടാതെ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്താൻ ഖാലിസ്ഥാനികൾ ശ്രമിക്കുന്നുവെന്ന് ഇതിൽ വ്യക്തമാണ് .
‘ഞങ്ങൾ മോദിയെയും ഇന്ദിരയെ പോലെ ഒരു പാഠം പഠിപ്പിക്കും. ഒന്നുകിൽ ഇന്ന് അല്ലെങ്കിൽ നാളെ. ലാത്തിചാർജിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെ, അദ്ദേഹത്തിന്റെ പേരും ഞങ്ങൾക്കറിയാം. ഞങ്ങൾ അദ്ദേഹത്തെയും ഒരു പാഠം പഠിപ്പിക്കും. ആരെയും രക്ഷപെടാൻ അനുവദിക്കില്ല. ‘ ഇത്തരത്തിലാണ് രണ്ടാമത്തെ വീഡിയോ.
അതേസമയം ഡൽഹി കലാപക്കേസിലും പ്രതി ചേർക്കപ്പെട്ട സംഘടനയാണ് യുണൈറ്റഡ് എഗെയിൻസ്റ്റ് ഹെയ്റ്റ് .ഡൽഹിയിൽ പ്രതിഷേധിക്കുന്ന ‘കർഷകർക്ക്’ ഭക്ഷണവും മറ്റ് സഹായങ്ങളും നൽകാൻ ഈ സംഘടന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.മോദി സർക്കാരിനെതിരെ തിരിയുന്നവർക്ക് സാധ്യമായതെല്ലാം തന്റെ സംഘടന ചെയ്യുമെന്ന് യുണൈറ്റഡ് എഗെയിൻസ്റ്റ് നേതാവ് നദീം ഖാൻ തന്നെ പറഞ്ഞിരുന്നു .
Post Your Comments