KeralaLatest NewsNews

“നാലര വർഷത്തെ പിണറായി ഭരണം കെ എസ് എഫ് ഇ യെ കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റി” : രമേശ് ചെന്നിത്തല

തിരുവനന്തപുരം : നാലര വർഷത്തെ പിണറായി ഭരണം കെ എസ് എഫ് ഇ യെ ഇന്ന് കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read Also : കാശി വിശ്വനാഥന് മുന്നിൽ ആത്മസമർപ്പണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ; വീഡിയോ കാണാം

“നല്ല നിലയിൽ നടന്നിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായിരുന്നു കെ എസ് എഫ് ഇ. നാലര വർഷത്തെ പിണറായി ഭരണം കെ എസ് എഫ് ഇ യെ ഇന്ന് കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ആസ്ഥാനമന്ദിരത്തിന്റെ, നിർമ്മാണത്തിലും, കമ്പ്യൂട്ടറൈസേഷനിലും നടന്നുവെന്ന് പറയപ്പെടുന്ന വ്യാപകമായ അഴിമതികളിൽ തുടങ്ങി, ചിട്ടികളിൽ വരെ ഗുരുതരമായ ക്രമക്കേട് നടക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇടപാടുകാർക്ക് പോലും വിശ്വാസമില്ലാത്ത സ്ഥാപനമായി കെഎസ്എഫ്ഇ അധ:പതിച്ചിരിക്കുന്നു”,ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

“കള്ളന്മാരെയും, സ്വർണകള്ളക്കടത്തു കാരെയും, സംരക്ഷിക്കുന്ന സർക്കാർ നിലപാടാണ് കേരളത്തിൽ അഴിമതി പെരുകാൻ കാരണമായാത്. കെഎസ്എഫ്ഇ ക്കെതിരെ നടന്ന വിജിലൻസ് നടപടി യുടെ വിവരങ്ങൾ അടിയന്തരമായി പുറത്തു വിടാനും, കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനും പിണറായി വിജയൻ തയ്യാറാവണം”,ചെന്നിത്തല കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/rameshchennithala/posts/3720668431324969

shortlink

Related Articles

Post Your Comments

Related Articles


Back to top button