Latest NewsKeralaNews

സംസ്ഥാനത്ത് രണ്ട് വാർഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് വാർഡുകളിലെ കൂടി തെരഞ്ഞെടുപ്പ് റദ്ദാക്കും. കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ാം വാർഡിലെയും, തൃശൂർ കോർപറേഷനിലെ 47ാം വാർഡായ പുല്ലഴിയിലെയും തെരഞ്ഞെടുപ്പാണ് റദ്ദാക്കുക. ഇരു വാർഡുകളിലെയും സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്നാണ് നടപടി.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് എംപി

കളമശ്ശേരിയിലെ 37ാം വാർഡിൽ തെള്ളയിൽ ജെ. മാത്യുവും, തൃശൂർ കോർപറേഷനിലെ 47-ാം വാർഡായ പുല്ലഴിയിൽ എം.കെ. മുകുന്ദനുമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. ഇരുവരും അടുത്തിടെയാണ് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button