Latest NewsKeralaCinemaNewsEntertainment

നടി അനുശ്രീ വോട്ടുചോദിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മൂന്നാം സ്ഥാനത്തോടെ ദയനീയ പരാജയം

പത്തനംതിട്ട : നടി അനുശ്രീ വോട്ട് തേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ദയനീയ പരാജയം. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസാണ് പരാജയപ്പെട്ടത്.

Read Also : കൊല്ലപ്പെട്ട എസ്‌എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിന്റെ നാട്ടിലും തകർപ്പൻ വിജയവുമായി ബിജെപി

ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന്റെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അനുശ്രീ പങ്കെടുത്തിരുന്നത്. റിനോയ് വര്‍ഗ്ഗീസുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ പ്രചരണത്തിനെത്തിയത്.

റിനോയ് വര്‍ഗീസിന് വെറും 132 വോട്ടുകള്‍ മാത്രമാണ് നേടാനായത്. സിപിഎമ്മിന്റെ എംആര്‍ മധുവാണ് ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വിജയിച്ചത്. 411 വോട്ടുകളാണ് നേടിയാണ് മധു വിജയം സ്വന്തമാക്കിയത്. സ്വതന്ത്രനായി മത്സരിച്ച രഞ്ജന്‍ പുത്തന്‍പുരയ്ക്കല്‍ 400 വോട്ടുകള്‍ നേടി രണ്ടാമതായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button