KeralaLatest NewsNews

സര്‍ക്കാര്‍ വിജിലന്‍സിനെ ഭീഷണിപ്പെടുത്തുന്നു ; കെഎസ്എഫ്ഇ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

പാലക്കാട് : കെഎസ്എഫ്ഇ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സിപിഎമ്മിന്റെ പോഷക സംഘടനയായി പ്രവര്‍ത്തിക്കുകയാണോയെന്നും കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വിജിലന്‍സിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ് വിജിലന്‍സ് കൂട്ടിലടച്ച തത്തയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പ് മന്ത്രി അറിയാതെ വിജിലന്‍സ് റെയ്ഡ് നടത്തില്ല. വിജിലന്‍സ് ഡയറക്ടര്‍ അറിയാതെയും റെയ്ഡ് നടക്കില്ല. മുഖ്യമന്ത്രിയുടെ അറിവോടു കൂടി തന്നെയാണ് കെഎസ്എഫ്ഇയില്‍ റെയ്ഡ് നടന്നത്. സിപിഎമ്മിനകത്തെ ശീതസമരത്തിന്റെ ഭാഗമായാണ് റെയ്ഡ്. കേരളത്തില്‍ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താന്‍ പാടില്ല. തങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണു സിപിഎം നിലപാട്. കേരളത്തിലെ വിജിലന്‍സ് സിപിഎം പറയുന്നതു പോലെ പ്രവര്‍ത്തിക്കണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടെന്നതു വ്യക്തമാകുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കെഎസ്എഫ്ഇയുടെ വിശ്വാസ്യത നിലനില്‍ക്കണമെങ്കില്‍ അന്വേഷണം വേണം. കെഎസ്എഫ്ഇയെ വെള്ളാനയാക്കി മാറ്റി. കുറ്റക്കാരെ കണ്ടെത്തണം. സംസ്ഥാന സര്‍ക്കാരിനു കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന് ഇഷ്ടമുള്ളത് മാത്രം അന്വേഷിച്ചാല്‍ മതിയെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനകത്തും നീക്കം തുടങ്ങി. തോമസ് ഐസക്ക് നടത്തുന്നത് മുഖ്യമന്ത്രിക്കെതിരായ നീക്കമാണ്. ധനമന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ നിശിതമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടാത്തതെന്താണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button