ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടന്നു. വടകരയിലെ ഊരാളുങ്കൽ ആസ്ഥാനത്താണ് പരിശോധന നടന്നത്. രാവിലെ ഒമ്പതിന് എത്തിയ ഉദ്യോഗസ്ഥർ രണ്ടു മണിക്കൂറിനു ശേഷമാണ് മടങ്ങിയത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കൽ സൊസൈറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് ഇഡി പരിശോധന നടത്തിയതെന്നാണ് വിവരം. അതേസമയം, വിവരങ്ങൾ ചോദിച്ചറിയാൻ വേണ്ടി മാത്രമാണ് ഇഡി എത്തിയതെന്നും റെയ്ഡ് നടന്നിട്ടില്ലെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ വ്യക്തമാക്കി.
Post Your Comments