ന്യൂഡല്‍ഹി : 71 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടയാളപ്പെടുത്തിയ താപനിലയുമായി ഡല്‍ഹി തണുത്ത് വിറയ്ക്കുന്നു. കടന്നു പോകുന്ന നവംബറില്‍ ഡല്‍ഹി തണുത്തു വിറയ്ക്കുകയായിരുന്നു. 10.2 ആയിരുന്നു ഡല്‍ഹിയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ താപനില. 71 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1949 നവംബറിലാണ് 10.2 സെല്‍ഷ്യസ് താപനില ഇതിന് മുന്‍പ് അടയാളപ്പെടുത്തിയത്.
സാധാരണ ഡല്‍ഹിയില്‍ നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനില 12.9 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 15 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2018-ല്‍ 13.4, 2017ലും 16ലും 12.8 ആയിരുന്നു. 1949ന് മുന്‍പ് 1930ല്‍ ആണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അന്ന് 8.9ആയിരുന്നു കുറഞ്ഞ താപനില എന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Post Your Comments