
ജയ്പൂര്‍ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംഎൽഎ കിരൺ മഹേശ്വരി അന്തരിച്ചു. . 59 വയസായിരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയായിരുന്നു മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഇവിടെ ചികിത്സയിൽ തുടരുകയായിരുന്നു.
രാജസ്ഥാനിലെ രാജ്സമന്തിൽ നിന്നുള്ള എംഎൽഎയാണ് കിരൺ. മൂന്ന് തവണയാണ് ഇവർ മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയത്. കിരണിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സ്പീക്കർ സി.പി.ജോഷിസ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പൂനിയ എന്നിവര്‍ അടക്കം പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാനില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന രണ്ടാമത്തെ എംഎല്‍എയാണ് കിരണ്‍ മഹേശ്വരി. കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് തിവേദിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഒരു തവണ എംപിയും മൂന്ന് തവണ എംഎല്‍എയും ആയ കിരണ്‍ മഹേശ്വരി, വസുന്ധര രാജെ സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
Post Your Comments