കൊല്‍ക്കത്ത : വിസ്താരയുടെ രണ്ട് വിമാനങ്ങളുടെ സര്‍വ്വീസ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം കാരണം വൈകി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരു മണിക്കൂര്‍ വീതമാണ് വിമാനം വൈകിയത്. പോര്‍ട്ട് ബ്ലെയറിലേക്കും (തിങ്കളാഴ്ച) ഡല്‍ഹിയിലേക്കും (ഞായറാഴ്ച)) സര്‍വീസ് നടത്തേണ്ട വിമാനങ്ങള്‍ക്ക് നേരെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.
ഫ്‌ളൈറ്റ് റണ്‍വേയിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പാണ് തേനീച്ച ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. ഈ സമയം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നില്ല. തേനീച്ച ആക്രമണമുണ്ടായ രണ്ട് സംഭവങ്ങളും ഒരേ സ്ഥലത്ത് (ബേ നമ്പര്‍. 25) തന്നെ പാര്‍ക്ക് ചെയ്തിരിക്കുന്ന രണ്ടു വിസ്താര വിമാനങ്ങളിലാണ് നടന്നതെന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് ഡയറക്ടര്‍ കൗശിക് ഭട്ടാചാര്‍ജി പറഞ്ഞു.
രണ്ട് സ്ഥലത്തും, അഗ്‌നിശമന സേനാംഗങ്ങള്‍ തേനീച്ചക്കൂട്ടത്തിലേക്ക് വെള്ളം സ്‌പ്രേ ചെയ്തിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെന്നും കീടനാശിനി സ്‌പ്രേ ചെയ്തെന്നും വിപുലമായ തിരച്ചിലിന് ശേഷവും ഈ മേഖലയില്‍ തേനീച്ചക്കൂടുകളൊന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments