ചെന്നൈ: വിജയ്-ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കള്‍. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് നിര്‍മ്മാണ കമ്പനി അറിയിച്ചു. ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മുന്‍നിര ഒടിടി സര്‍വീസ് പ്രൊവൈഡര്‍ സമീപിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നും എക്‌സ്ബി ഫിലിം ക്രിയറ്റേഴ്‌സ് അറിയിച്ചു. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് നായകനാകുന്ന ചിത്രത്തില്‍ പ്രതിനായകനായി വിജയ് സേതുപതി എത്തുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
Post Your Comments