Latest NewsIndiaNews

നടന്‍ വിജയ്‌യുടെ പാര്‍ട്ടിക്കൊടി വിവാദത്തില്‍: കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യം

ചെന്നൈ: കഴിഞ്ഞ ദിവസം ആയിരുന്നു നടന്‍ വിജയ്യുടെ രാഷ്ട്രീയപാര്‍ട്ടി തങ്ങളുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാക പുറത്തുവിട്ടത്.

Read Also: പിതാവിന്റെ സഹോദരീഭര്‍ത്താവുമായി അവിഹിത ബന്ധം, ഇതിനിടെ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത 22കാരിയെ അമ്മാവന്‍ കൊലപ്പെടുത്തി

ചുവപ്പും മഞ്ഞയും വരകളുള്ള പതാകയില്‍ വാകപ്പൂക്കളും, കേന്ദ്ര രൂപത്തില്‍ രണ്ട് ആനകളാലും ചുറ്റപ്പെട്ടിരുന്നു. പതാക അനാച്ഛാദനം ചെയ്തതോടെ വിവാദങ്ങളും ഉയര്‍ന്നു. ഈ പതാക മറ്റു പല പ്രശസ്ത പതാകകളില്‍ നിന്നും മുദ്രകളില്‍ നിന്നും പകര്‍ത്തിയത് എന്നാണ് വിവാദം ഉയരുന്നത്.

സ്‌പെയിനിന്റെ ദേശീയപതാക അതേപടി പകര്‍ത്തിയതാണെന്നും ഇതു സ്‌പെയിന്‍ ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നതാണെന്നും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ സെല്‍വം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി.

പതാകയില്‍ ആനയെ ഉപയോഗിച്ചതിനെതിരെ ബിഎസ്പി രംഗത്തു വന്നിരുന്നു. അതിനിടെ, കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡായ ഫെവികോള്‍, മറ്റൊരു പ്ലൈവുഡ് കമ്പനി എന്നിവയുടെ ലോഗോയുമായി സാമ്യമുണ്ടെന്നും പലരും പരിഹസിച്ചു. പതാകയിലെ പുഷ്പം വാകപ്പൂവ് അല്ലെന്നും വിമര്‍ശനമുണ്ട്. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശനം ശക്തമായതോടെ വിഷയത്തില്‍ പ്രതികരണവുമായി ടിവികെ രംഗത്തെത്തി.

പതാകയിലെ ആന വിവാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ പ്രതികരിക്കാന്‍ തയാറാണെന്നും പാര്‍ട്ടിക്ക് സ്വന്തം പതാക രൂപകല്‍പന ചെയ്യാനുള്ള അവകാശമുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button