Latest NewsNewsIndia

ഹൈക്കോടതിയെ ചോദ്യം ചെയ്ത് വിജയ്: രണ്ടാമത്തെ ഹർജിയിലും ആഡംബര വാഹനത്തിൽ നികുതിയിളവ് വേണമെന്ന് ആവശ്യം

ചെന്നൈ: ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് വിജയ് വീണ്ടും ഹൈക്കോടതിയിൽ. കാറിന് നികുതിയിളവ് ആവശ്യപ്പെട്ട് മുൻപ് വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് വിജയ് രണ്ടാമത് അപ്പീലുമായി കോടതിയെ സമീപിച്ചത്.

Also Read:‘മോദി നടത്തിയത് ചാര പ്രവർത്തനം, സ്വന്തം മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത പ്രധാനമന്ത്രി’: രമേശ് ചെന്നിത്തല

സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഇപ്പോൾ വിജയ് അപ്പീല്‍ നൽകിയിരിക്കുന്നത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച മദ്രാസ് ഹൈക്കോടതി നികുതി വെട്ടിപ്പുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് കേസ് മാറ്റി. ജസ്റ്റിസ് ആര്‍ ഹേമലത, ജസ്റ്റിസ് എം ദുരൈസ്വാമി എന്നിവരുടെ ബെഞ്ചാവും ഇനി കേസ് പരിഗണിക്കുക.

അതേസമയം, കേസ് നാളെ തന്നെ പരിഗണിക്കണമെന്ന് വിജയിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. രജിസ്ട്രാര്‍ ലിസ്റ്റ് ചെയ്യുന്നത് എപ്പോഴാണോ അപ്പോള്‍ പരിഗണിക്കാം ഹര്‍ജി എന്നായിരുന്നു കോടതിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button