മരിച്ചെന്ന് കരുതിയയാൾ ജീവിതത്തിലേക്ക് തിരികെ വന്നാൽ എങ്ങനെയിരിക്കും?. അത്തരമൊരു സംഭവമാണ് കെനിയയിലെ ബ്യൂറെറ്റിയിലെ ആശുപത്രിയിൽ സംഭവിച്ചത്. ബ്യൂറ്റെറി സ്വദേശിയായ പീറ്റർ കിഗെൻ ആണ് മരണത്തിന്റെ വക്കിൽ നിന്നും രക്ഷപെട്ടത്. പീറ്റർ മരിച്ചുവെന്ന് കരുതി മോർച്ചറി സ്റ്റാഫ് എംബാം ചെയ്യാൻ തയ്യാറെടുക്കുമ്പോൾ കാലിൽ മുറിവുണ്ടായതോടെ വേദനിച്ച് അലറിവിളിക്കുകയായിരുന്നു.
വയറുവേദനയെ തുടർന്നാണ് 32കാരനായ പീറ്ററെ അമ്മാവൻ ഡെനിസ് ലങ്കാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധരഹിതനായ യുവാവിനെ നഴ്സ് പരിശോധിച്ച് മരിച്ചുവെന്ന് വിധിയെഴുതുകയായിരുന്നു. ശേഷം യുവാവിനെ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.
ജീവനക്കാരൻ അദ്ദേഹത്തെ അടക്കം ചെയ്യുന്നതിനായുള്ള തയ്യാറെടുപ്പിലായിരുന്നു. എംബാമിംഗിനായി യുവാവിനെ ജീവനക്കാരൻ റെഡിയാക്കുകയായിരുന്നു. കാലിൽ മുറിവുണ്ടായപ്പോൾ പീറ്റർ വേദനകൊണ്ട് അലറിവിളിക്കുകയായിരുന്നു. ഇതോടെ, യുവാവ് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ആശുപത്രി ജീവനക്കാർ വിദഗ്ധ ചികിത്സ നൽകി. ആശുപത്രി ജീവനക്കാർക്ക് പിശക് സംഭവിച്ചതായി കിഗന്റെ കുടുംബം ആരോപിക്കുന്നു.
Post Your Comments