Latest NewsNewsIndia

കാർഷിക നിയമഭേദഗതി കർഷകരുടെ നന്മയ്ക്ക്: വിശദികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: കാർഷിക കരട് നിയമഭേദഗതി കർഷക നന്മക്കെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. കർഷകർ ശാക്തീകരിക്കപ്പെടുകയാണ്. അവർക്കായി നിരവധി വാതിലുകൾ തുറക്കുന്നു. പുതിയ അവകാശങ്ങൾ അവർക്ക് ലഭിക്കുന്നു. അവർ ആഗ്രഹിക്കുന്ന വിലക്ക് ഉത്പന്നങ്ങൾ വിൽക്കാനാകും. വിശദമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി വിശദികരിച്ചു.

കർഷകർക്ക് അവരുടെ പരാതികൾ സബ്ഡിവിഷണൽ മജിസ്ട്രേട്ടിനെ അറിയിക്കാമെന്ന് നരേന്ദ്രമോദി അറിയിച്ചു. ഉത്പന്നങ്ങൾക്ക് ന്യായവില നിയമം മൂലം ഉറപ്പിക്കുകയാണ്. പുതിയ നിയമത്തെ കുറിച്ച് കർഷകരും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button